പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനു കടയുടമയ്ക്ക് 10000 രൂപ പിഴ

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മാണിയൂര്‍ സ്റ്റോര്‍സ് എന്ന സ്ഥാപനത്തിനാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനു 10000/- രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.വി സുമിത്രന്‍ , ജെ എച് ഐ എ.വി രമ്യമോള്‍ എന്നിവര്‍ പരിശോധന നടത്തിയത് . ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചു കടയുടമയോട് പതിനായിരം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മുഴുവന്‍ കടയുടമകളും സ്ഥാപനത്തിന് വെളിയില്‍ രണ്ടു ബിന്നുകള്‍ സ്ഥാപിക്കണമെന്നും അജൈവമാലിന്യം ഹരിതകര്‍മസേനക്ക് കൈമാറണമെന്നും ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *