കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സോണ്‍ എസ് വൈ എസ് സൗത്ത് ചിത്താരിയില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ ലോകം പ്രതിനിധി സമ്മേളനനഗരിയില്‍ പതാക ഉയര്‍ന്നു.സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ പഴയകടപ്പുറം,സോണ്‍ പ്രസിഡണ്ട് മദനീയം അബ്ദുല്ലത്തീഫ് സഖാഫിഎന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു. വിവിധ സെഷനുകളിലായി നടക്കുന്ന ചര്‍ച്ചാ സമ്മേളനം രാവിലെ 10 മണിക്ക് മുഹ്യുദ്ധീന്‍ സഅദി കൊട്ടുകര ഉദ്ഘാടനം ചെയ്യും സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ പഴയകടപ്പുറം അദ്ധ്യക്ഷത വഹിക്കും. മാധ്യമ നിലപാടിന്റെ സൗന്ദര്യം, തിരുനബിയുടെ കര്‍മ്മഭൂമി, നബി സ്‌നേഹത്തിന്റെ മധുരം, ഉസ് വത്തുന്‍ ഹസന തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ജലാലുദ്ധീര്‍ സഅദി അല്‍ ബുഖാരി,മുഹമ്മദലി സഖാഫി വള്യാട്, ഹംസ മിസ്ബാഹി ഓട്ടപ്പടവ് എന്നിവര്‍ നേതൃത്വം നല്‍കും
നാല് മണിക്ക് പൂര്‍ണ്ണതയുടെ മനുഷ്യാവകാശം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഉദിനൂര്‍ സുകുമാരന്‍, ഫൈളുറഹ്‌മാന്‍ ഇര്‍ഫാനി, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
ആറു മണിക്ക് അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട സ്നേഹ സന്ദേശം കൈമാറും തുടര്‍ന്ന് നടക്കുന്ന മദനീയം ആത്മീയ മജ്ലിസിന് അബ്ദുല്ലത്തീഫ് സഖാഫി നേതൃത്വം നല്‍കും.