64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത്

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു

രാജപുരം : 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കോടോത്ത് ആദ്യമായി നടക്കുന്ന അഞ്ച് ദിവസത്തെ കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. 29 ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരത്തുങ്കാലില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. കവി വിനയചന്ദ്രന്‍ കലോത്സവ സുവ നീര്‍ പ്രകാശനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സമാ പന സമ്മേളനം ഉദ്ഘാടനം ചെയ്യും. 28, 29 തിയ്യതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും 30, 31, 1 ,തിയ്യതികളില്‍ 11 വേദികളിലായി സ്റ്റേജ് മത്സരവും നടക്കും. വിവിധ സ്‌കൂളില്‍ നിന്ന് 312 ഇന ങ്ങളിലായിനാലായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. സംഘാടക സമിതി ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ പി.എം.ബാബു, പിടിഎ പ്രസിഡന്റ് സൗമ്യ വേണുഗോ പാല്‍, ടി.കോരന്‍, ടി.ബാബു, രാജേഷ് സ്‌കറിയ, കെ.മാധവന്‍, പി.മോഹനന്‍ എന്നിവര്‍ പത്രസമ്മേളത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *