കോടോത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഡൈനിങ്ങ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് 20ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച ഡൈനിങ് ഹാള്‍ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സൗമ്യ വേണു ഗോപാല്‍,പ്രിന്‍സിപ്പല്‍ പി എ ബാബു. ടി കോരന്‍, ടി ബാബു ,ലിജോഎന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *