പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശബരിമലയുടെ പ്രധാന സ്‌ട്രോങ്ങ് റൂമില്‍ പരിശോധന. ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്ത സ്വര്‍ണ്ണം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെടുത്തു.
ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ സുഹൃത്തും ജ്വല്ലറി ഉടമയുമായ ഗോവര്‍ദ്ധന് കൈമാറിയ സ്വര്‍ണ്ണമാണ് എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തത്. ഗോവര്‍ദ്ധന്റെ ബല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണം വീണ്ടെടുത്തത്.