കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് മനോലിയില്‍ അച്ഛനെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാക്കല്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇരുവരും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഉച്ചയോടുകൂടി അയല്‍വാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. വിവരമറിഞ്ഞ് പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ നിലവില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.