പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള പൊളിയപ്പുറം തച്ചില്ലം വാണിയര്‍ തറവാട് പുനരുദ്ധരിക്കും. മുന്നോടിയായി തറവാട്
നിര്‍മാണത്തിന്റെ കുറ്റിയടിക്കല്‍ സുകുമാരന്‍ ചാലിങ്കാലിന്റെ കര്‍മികത്വത്തില്‍ നടന്നു. പ്രസിഡന്റ് തമ്പാന്‍ അച്ചേരി, സെക്രട്ടറി നാരായണന്‍ അപ്പാട്ടി വളപ്പില്‍, ട്രഷറര്‍ ജഗന്‍ പാലക്കുന്ന് എന്നിവര്‍ നേതൃത്വം വഹിച്ചു സ്ഥാനികരും ഭാരവാഹികളും തറവാട്ടംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.