കൊല്ലം: കൊല്ലത്ത് മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാ?ഗപ്പള്ളി മിലാദേ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് ആരോഗ്യം പ്രശ്‌നം അനുഭവപ്പെട്ടതോടെ സ്‌കൂളില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നില തൃപ്തികരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരോ?ഗ്യ വകുപ്പില്‍ നിന്ന് നല്‍കിയ അയണ്‍ ?ഗുളികകള്‍ കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു. ഇന്റര്‍വെല്‍ സമയത്തായിരുന്നു കുട്ടികള്‍ ഗുളിക അകത്താക്കിയത്. നാല് കുട്ടികളെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്‍ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.