ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയില്‍ പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയതിനെ തുടര്‍ന്നു കടന്നലുകളുടെ ആക്രമണം. സന്ദര്‍ശകര്‍ക്കും സമീപപ്രദേശത്തുള്ളവര്‍ക്കും കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ 10 മണിയോടെയാണ് പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയത്. ഈ സമയത്ത് സന്ദര്‍ശകരായി കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടന്നലിന്റ ആക്രമണത്തില്‍ നിന്ന് സന്ദര്‍ശകര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.