സര്‍ക്കാരിന്റെ ലക്ഷ്യം വികസിത കേരളം ; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

ദേലം പാടി ഗ്രാമപഞ്ചായത്ത് വികസനസദസ് സി.എച്ച് കുഞ്ഞമ്പു എം. എല്‍.എ ഉദ്ഘാടനം ചെയ്തു

50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി എച്ച് കുഞ്ഞമ്പു എം.എല്‍.എ. അടൂരില്‍ വേലമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു എം.എല്‍.എ. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി എല്ലാം മേഖലയിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഒരു സര്‍ക്കാര്‍ ആണ് നമുക്കുള്ളത്. ആരോഗ്യം പൊതു വിദ്യാഭ്യാസം പൊതുവിതരണം പശ്ചാത്തല വികസനം തുടങ്ങിയ എല്ലാ മേഖലകളിലും വികസനോന്മുഖമായ,സമൂലമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് നാം കണ്ട കേരളം അല്ല നിലവിലുള്ളത്.അധികാരവികേന്ദ്രീകരണത്തിലൂടെ പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം വര്‍ദ്ധിച്ചതാണ് ഈ നേട്ടങ്ങള്‍ക്ക് എല്ലാം അടിസ്ഥാനം. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഭരണം നടത്തുന്ന ഒരു സര്‍ക്കാര്‍ ആണ് നിലവിലുള്ളത് വിദ്യാഭ്യാസം ആരോഗ്യം പൊതുവിതരണം, പശ്ചാത്തല വികസനം, തുടങ്ങിയ എല്ലാ മേഖലകളിലും വലിയ രീതിയിലുള്ള മുന്നേറ്റമാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഭാവിയെ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കുന്നത്. ഭാവിയുടെ പ്രതീക്ഷയായ ടൂറിസം മേഖലയെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍. അതോടൊപ്പം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ചെറുതും വലുതുമായ സംരംഭങ്ങളെ ചേര്‍ത്ത് നിര്‍ത്തി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഭാവിയെ മുന്നില്‍ക്കണ്ട് കൊണ്ടുള്ളതാണ്. അതിദരിദ്ര നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ദേലം പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സര്‍വ്വേയിലൂടെ കണ്ടെത്തിയ 21 കുടുംബങ്ങളെ അടക്കം സംസ്ഥാനത്തെ 64008 കുടുംബങ്ങളെ അതിദരിദ്ര മുക്തമാക്കി കൊണ്ടുള്ള ചരിത്രപരമായ പ്രഖ്യാപനമാണ് നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കുന്നത്. 62 ലക്ഷം കുടുംബങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ലേലംപാടി ഗ്രാമപഞ്ചായത്തിന് വേണ്ടി 118 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എംഎല്‍എ ഫണ്ടില്‍ നിന്നും നടപ്പിലാക്കിയത്. അവയില്‍ ഏറെയും ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രദേശങ്ങളെ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണമാണ്. എംഎല്‍എ പറഞ്ഞു.
ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ അധ്യക്ഷത വഹിച്ചു. ദേലംപാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന കാര്യം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ഹരീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ബിന്ദു, ടി എ ഇക്ബാല്‍, വെങ്കിട്ട രമണ,രാധാകൃഷ്ണന്‍, സി എന്‍ നിഷ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ ചന്ദ്രശേഖരന്‍, സീരിയസ് ചെയര്‍പേഴ്‌സണ്‍ ബി സുമ, റവന്യൂ ഉദ്യോഗസ്ഥന്‍ ധനഞയന്‍, കായിക താരം ജയശ്രീ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി കെ കുമാരന്‍, എ പി കുശലന്‍ എന്നിവര്‍ സംസാരിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.എ അബ്ദുള്ള കുഞ്ഞി സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയന്‍ ഡി നായര്‍ നന്ദിയും പറഞ്ഞു. വികസന സദസിന്റെ ഭാഗമായി പുറത്തിറക്കിയ പഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസനം നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള സപ്ലിമെന്റിന്റെ പ്രകാശനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു. ഭുവനേശ്വറില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റില്‍ 3000 മീറ്ററില്‍ കേരളത്തെ പ്രതിനിധീകരിച്ച ജയശ്രീക്കുള്ള അനുമോദനവും പഞ്ചായത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജന സൗഹൃദ പദ്ധതിയിലൂടെ കിടപ്പിലായവര്‍ക്കുള്ള ഉപകരണ വിതരണവും വിദ്യാഭ്യാസ മേഖലയില്‍ പുതുതായി ആരംഭിച്ച പഞ്ചായത്തിന്റെ തനത് പദ്ധതിയായ ജ്യോതിര്‍ഗമയയുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി ഫോട്ടോ പ്രദര്‍ശനവും സദസിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *