കേരളത്തിന്റെ ഐക്യത്തിന്റെയുംസാഹോദര്യത്തിന്റെ പ്രതീകമാണ് വള്ളം കളിമന്ത്രി പി.എ മുഹമ്മദ് റിയാസ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ പ്രതീകമാണ് വള്ളം കളിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചാമ്പ്യന്‍സ് ബോട്ട്‌ലീഗിന്റെ അഞ്ചാം സീസണിലെ ആറാം മത്സരവും കാസര്‍കോട് ജില്ലയിലെ ആദ്യ മത്സരവുമാണ് കോട്ടപ്പുറത്ത് സംഘടിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ തെക്കന്‍ കേരളത്തില്‍ മാത്രം സജീവമായിരുന്ന വള്ളംകളി, പിന്നീട് തേജസ്വിനി പുഴ കേന്ദ്രീകരിച്ച് ഉത്തര മലബാര്‍ ജലോത്സവമായി മാറുകയായിരുന്നു. അതിനുശേഷം, വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വടക്കന്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മലബാര്‍ ജലോത്സവങ്ങളെ സി.ബി.എല്‍. ആയി സംഘടിപ്പിക്കാന്‍ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ വിവിധ വള്ളംകളി മത്സരങ്ങളെ ഏകീകരിച്ച്, വിനോദസഞ്ചാര വകുപ്പ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഭാഗമായി ഉത്തര കേരളത്തിലെ ധര്‍മ്മടം, ബേപ്പൂര്‍ എന്നീ മത്സരങ്ങള്‍ക്ക് ശേഷം തേജസ്വിനി പുഴയില്‍ നടക്കുന്ന മൂന്നാമത്തെ മത്സരമാണിത്.

ലോകരാജ്യങ്ങളില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പ്രചാരണാര്‍ത്ഥം കേരള വിനോദസഞ്ചാര വകുപ്പ് ഒരു മൈക്രോസൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ വള്ളംകളിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും, ഭാവിയില്‍ ഈ സൈറ്റിലൂടെ മുന്‍കൂട്ടിയുള്ള ബുക്കിങ് സൗകര്യം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയില്‍ ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടര്‍, കെ.ഇമ്പശേഖര്‍ സ്വാഗതം. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ടൂറിസം ജോയിന്റ് ഡയറക്ടര്‍ അഭിലാഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.നസീബ് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിനേഷ് കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നരലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50000 രൂപയും ക്യാഷ് പ്രൈസ്‌നല്‍കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസ് നല്‍കുന്നത്.
ജില്ലയില്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം സംഘടിപ്പിച്ചത്. തേജസ്വിനി പുഴയില്‍ ഇതുവരെ നടന്നിരുന്ന ഉത്തരമേഖലാ ജലോത്സവത്തിന്റെ പ്രൗഢി ഉയര്‍ത്തി വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം.

Leave a Reply

Your email address will not be published. Required fields are marked *