കോട്ടച്ചേരി, മാണി ക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നിവിടങ്ങളില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണം

കാസര്‍ഗോഡ് ജില്ല ഗൂഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം.

കാഞ്ഞങ്ങാട്: കോട്ടച്ചേരി, മാണി ക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നിവിടങ്ങളില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കുക,മുന്‍കാലങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന കാഞ്ഞങ്ങാട്,കിഴക്കുംകര, വെള്ളിക്കോത്ത്, രാവണേശ്വരംകെ. എസ്. ആര്‍. ടി. സി ബസ് പുനരാരംഭിക്കുക, വെള്ളിക്കോത്ത്-കിഴക്കുംകര റോഡ് റീ ടാറിങ് ചെയ്ത് ജനങ്ങളുടെ യാത്രാ ക്‌ളേശം പരിഹരിക്കുകഎന്നീ ആവശ്യങ്ങള്‍ കാസര്‍ഗോഡ് ജില്ലാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി ഏരിയ പ്രസിഡണ്ട് കാറ്റാടി കുമാരന്‍ പതാക ഉയര്‍ത്തി.
മേലാങ്കോട്ട് എ. കെ.ജി മന്ദിരത്തില്‍ നടന്ന സമ്മേളനംസി. ഐ. ടി. യു ജില്ലാ പ്രസിഡന്റ്
പി. മണി മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡണ്ട് കാറ്റാടി കുമാരന്‍
അധ്യക്ഷത വഹിച്ചു. യൂനിയന്‍ ഏരിയ സിക്രട്ടറി ബാബു വെള്ളിക്കോത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംഘടനാ റിപ്പോര്‍ട്ട് യൂണിയന്‍ ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി അവതരിപ്പിച്ചു.
സി.ഐ. ടി. യു ഏരിയ സിക്രട്ടറി കെ. വി. രാഘവന്‍ സംസാരിച്ചു. ബാബു വെള്ളിക്കോത്ത് സ്വാഗതവും നാരായണ ലോട്ടസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കാറ്റാടി കുമാരന്‍ (പ്രസിഡണ്ട്)
ബാബു വെള്ളിക്കോത്ത് (സെക്രട്ടറി) നാരായണന്‍ ലോട്ടസ് (വൈസ് പ്രസിഡണ്ട്), അഭിലാഷ് പെരിയ (ജോയിന്റ് സെക്രട്ടറി) രാമകൃഷ്ണന്‍ അടമ്പില്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *