കാഞ്ഞങ്ങാട് നഗരസഭ വികസന സദസ്സിനോടനുബന്ധിച്ച് നഗരസഭ കഴിഞ്ഞ കാലയളവില്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
അഞ്ച് വര്‍ഷക്കാലം നഗരസഭയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികളുടെ നേര്‍ക്കാഴ്ചയാണ് പ്രദര്‍ശനത്തിലൂടെ ജനങ്ങളിലേക്കെത്തിയത്.
നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, ജില്ലാ ആസൂത്രണ സമിതി അംഗം വി വി രമേശന്‍, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.