പാണത്തൂര്‍: വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല കത്തോലിക്ക കോണ്‍ഗ്രസുകാരെന്ന് ഇവിടെയുള്ള സര്‍ക്കാരിനോടും രാഷ്ട്രീയപാര്‍ട്ടിക്കാരോടും ഓര്‍മ്മിപ്പിക്കുന്നുവെന്ന് മാര്‍ ജോസഫ് പാംപ്ലാനി . ഉത്തരേന്ത്യയില്‍ പുരോഹിതര്‍ക്കു തിരുവസ്ത്രം ധരിച്ചു പുറ ത്തിറങ്ങാന്‍പോലും കഴിയുന്നില്ല. സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കായി ജയിലില്‍ പോകാന്‍ തയ്യാറുള്ള നേതാക്കള്‍ സഭയ്ക്കുണ്ടെന്നും മറ്റൊരു സമുദായത്തിനും ഭീഷണിയാകുന്ന ആവശ്യങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസ്സ് (എകെസിസി) ഉന്നയിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പോലും മതം പറയാനും പ്രചരിപ്പിക്കാനും കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം പാണത്തൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തലശ്ശേരി അതിരുപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.
ആയിരക്കണക്കിന് സമുദായനേതാക്കള്‍ക്ക് ജന്മം നല്‍കിയ കത്തോലിക്ക കോണ്‍ഗ്ര്സ് വീണ്ടും ഒരു ഐതിഹാസിക യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് ബിഷപ് മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ അവകാശ സംരക്ഷണ യാത്ര പ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു.
പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറല്‍ മോണ്‍ തോമസ് ആനിമൂട്ടില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴികയില്‍, തലശ്ശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലയം, വൈസ് പ്രസിഡണ്ട് മാരായ പ്രഫ. കെ എം ഫ്രാന്‍സിസ്, ട്രിസ ലിസ സെബാസ്റ്റ്യന്‍, ട്രഷറര്‍ ടോണി ജോസഫ് പുഞ്ചകുന്നേല്‍, കാഞ്ഞങ്ങാട് ഫെറോന വികാരി ഫാ. ജോര്‍ജ് കളപ്പുര, കാസര്‍കോട് ഫൊറോന വികാരി ഫാ. ജോര്‍ജ് വെള്ളിമല, പനത്തടി ഫെറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ജനറല്‍ സെക്രട്ടറി ജിമ്മി ഐത്തമറ്റം, ട്രഷറര്‍ സുരേഷ് ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍, ഗ്ലോബല്‍ സെക്രട്ടറി പിയുസ് പാറേടം, ഫാ.നോബല്‍ പന്തലാടിക്കല്‍, പനത്തടി ഫെറോന പ്രസിഡന്റ് ജോണി തൊലമ്പുഴ, അതിരൂപത സെക്രട്ടറി രാജീവ് കണിയാന്തറ, പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ മലമ്പെപ്പതിക്കല്‍, ഷീജ സെബാസ്റ്റ്യന്‍, റോസ് ജെയിംസ്, ഷിനോ പാറക്കല്‍ എന്നിവര്‍ സംസാരിച്ചു.