പാണത്തൂര്‍ : കത്തോലിക്ക കോണ്‍ഗ്രസ്സ്ന്റ അവകാശ സംരക്ഷണയാത്രയ്ക്ക് തുടക്കം കുറിച്ച് പാണത്തൂരില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും ബിഷപ് മാര്‍ റെജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ജാഥ ക്യാപ്റ്റനും കത്തോലിക്ക ഗ്ലോബല്‍ പ്രസിഡണ്ടുമായ പ്രൊഫസര്‍ രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ജോസ്‌കുട്ടി ഒഴികയില്‍ ജോണി തോലാമ്പുഴ, തലശ്ശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജോര്‍ജ് കോയിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ഡോ. ഫിലിപ്പ് കവിയില്‍ എന്നിവര്‍ സംബന്ധിച്ചു. പാണത്തൂരില്‍ നടന്ന റാലിയില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു.