നായന്മാര്‍മൂല: ഇര്‍ഷാദിയ ദഫ് സംഘത്തിന്റെ മുപ്പത്തി എട്ടാം വാര്‍ഷികാഘോഷം നവംബര്‍ 7,8 തീയതികളില്‍ വിപുലമായി ആഘോഷിക്കും.
പരിപാടിയുടെ ഭാഗമായി മദ്രസ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാമത്സരങ്ങള്‍,ജില്ലാ തല ദഫ് മുട്ട് മത്സരം, മെഡിക്കല്‍ ക്യാമ്പ്, സാംസ്‌കാരിക സമ്മേളനം,മഹത് വ്യക്തികളെ ആദരിക്കല്‍ എന്നിവ നടക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ഖാദര്‍ പാലോത്ത് (ചെയര്‍മാന്‍) വൈ മുഹമ്മദ്, പി.എ മുനീര്‍ (വൈ:ചെയര്‍മാന്‍) സി.വി.കലാം (ജന.കണ്‍വീനര്‍) സുബൈര്‍ പാണലം, സാബിത് ബി സി റോഡ് (കണ്‍വീനര്‍മാര്‍) വൈ.ഹാരിസ് (ട്രഷറര്‍)