വാര്‍ഡ് മെമ്പര്‍ പി. മിനി ഉത്ഘാടനം ചെയ്തു.. രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.കെ. പ്രിയ മുഖ്യാ തിഥി യായി
രാവണീശ്വരം: 2016ല്‍ യുഎഇയില്‍ രൂപീകൃതമായ തണ്ണോട്ട് നാട്ടിലെ പ്രവാസികളുടെ ഒരു കൂട്ടായ്മയാണ് ദയ തണ്ണോട്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന ചാരിറ്റി കൂട്ടായ്മയാണ് ദയ തണ്ണോട്ട്. തണ്ണോ ട്ട് നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും നിര്‍ധനരായ ആള്‍ക്കാര്‍ക്ക് തങ്ങള്‍ കഴിയുന്ന വിധം ചികിത്സാ സഹായം എത്തിക്കുക എന്നതാണ് ദയയുടെ മുഖ്യരക്ഷ്യം ഇതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് കാര്യങ്ങളും ഏറ്റെടുത്തത് പ്രതിബദ്ധതയുള്ള മറ്റ് കാര്യങ്ങളും ഏറ്റെടുത്ത് നടത്തുക എന്നതും ദയയുടെ ഉദ്ദേശ ലക്ഷങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചുവരുന്നു. കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചുവരുന്നു. ഈ വര്‍ഷത്തെ അനുമോദന ആദരപരിപാടി വാര്‍ഡ് മെമ്പര്‍ പി. മിനി ഉദ്ഘാടനം ചെയ്തു. കെ വി കെ റാം അധ്യക്ഷത വഹിച്ചു. രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.കെ. പ്രിയ മുഖ്യാതിഥിയായി പങ്കെടുത്തു. കെ. ബാലകൃഷ്ണന്‍, ഇ. വി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും തൃശ്ശൂരില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എസ്‌ഐ ആയ തണ്ണോ ട്ട് നിവാസി കെ വി സൂരജിനെ ആദരിക്കുന്ന ചടങ്ങും നടന്നു. ഓണത്തിന് ദയ ഓണ്‍ലൈനായി നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വച്ച് നടന്നു. വി മനോജ് സ്വാഗതവും കെ വി സുമേഷ് നന്ദിയും പറഞ്ഞു