രാജപുരം: ഒമ്പതര വര്‍ഷത്തെ ഭരണം കൊണ്ട് സംസ്ഥാന സിവില്‍ സര്‍വീസ് കുട്ടിച്ചോറാക്കിയതിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഒക്ടോബര്‍ 15 16 തീയതികളില്‍ നടക്കുന്ന രാപ്പകല്‍ സമരം വിജയിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മെഡിസെപ്പ് പദ്ധതി ജീവനക്കാരെ കൊള്ളയടിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ജീവനക്കാരില്‍ നിന്ന് സര്‍ക്കാര്‍ തട്ടിയെടുത്തത്. കരാര്‍, ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തി സിവില്‍ സര്‍വീസ് തകര്‍ക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. ഇതിനെതിരെയാണ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കുന്നത്.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഡോ കെ വി പ്രമോദ് അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ജില്ലാ സെക്രട്ടറി രാജീവന്‍ പെരിയ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൊളത്തൂര്‍ നാരായണന്‍, സുനില്‍കുമാര്‍ കെ, സി ജി രവീന്ദ്രന്‍, വിനോദ് കുമാര്‍ ഏറുവാട്ട്. ഷാനിജ്,ഡോക്ടര്‍ മുഹമ്മദ് ഇന്ത്യാസ്,കണ്ണന്‍ എസ്,ശ്രീവിദ്യ കെ എന്നിവര്‍ സംസാരിച്ചു.ജില്ലാ ട്രഷറര്‍ വിമല കെ നന്ദി അറിയിച്ചു .