പാലക്കുന്ന്: മാനസികാരോഗ്യ വാരാചാരണത്തിന്റെ ഭാഗമായി പാലക്കുന്നു ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ബോധവത്ക്കരണ ക്ലാസ് സീനിയര്‍ അസിസ്റ്റന്റ് രജനി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മധു നാഗത്തിങ്കാല്‍ അധ്യക്ഷനായി. കൗണ്‍സിലറും സാമൂഹിക പ്രവര്‍ത്തകയുമായ ലത നെട്ടൂര്‍ ക്ളാസെടുത്തു. ജനറല്‍ സെക്രട്ടറി ആര്‍. കെ. കൃഷ്ണ പ്രസാദ്, വൈ.പ്രസിഡന്റ് സതീശന്‍ പൂര്‍ണിമ, ട്രഷറര്‍ മോഹനന്‍, ക്യാബിനറ്റ് സെക്രട്ടറി എസ്. പി. എം ഷറഫുദ്ദീന്‍ , പി. പി. ചന്ദ്രശേഖരന്‍, പി. എം. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.