രാജപുരം: രാജപുരം സെന്റ് പയസ് പയസ് ടെന്‍ത് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നീണ്ടു നിന്ന റോബോട്ടിക് ശില്പശാല നടന്നു.റോബോട്ടുകളുടെ പ്രവര്‍ത്തനം, നിര്‍മാണ മേഖലയില്‍ ഉള്ള സാങ്കേതിക വിവരങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് ഉളവാക്കികൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് ബര്‍സാര്‍ ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപുറം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോക്ടര്‍ ബിജു ജോസഫ് അധ്യഷത വഹിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ.ഡോക്ടര്‍ തോമസ് സ്‌കറിയ സ്വാഗതവും, ഡോക്ടര്‍ ബിബിന്‍ പി എ നന്ദിയും പറഞ്ഞു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആനന്ദ്, ജിടെക് പ്രതിനിധി ആയി കൃഷ്ണനുണ്ണി, സുനീഷ് എന്നിവര്‍ സംസാരിച്ചു. അധ്യപകരയ തോമസ് ചാക്കോ,ഡോക്ടര്‍ ജിന്‍സിമോള്‍ ജോസഫ്,കുമാരി നവ്യ സി ജോണ്‍, സിനോയ് ലുക്കോസ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗീ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആണ് പങ്കെടുത്തത്.