രാജപുരം: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എം പി യുമായ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ പേരാമ്പ്രയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച പോലീസിന്റെ കിരാത വാഴ്ചയ്‌ക്കെതിതെ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി കോളിച്ചാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മെംബര്‍ മിനാക്ഷി ബാലകൃഷ്ണന്‍, ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദിപ് കുമാര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ , എച്ച് വിഘ്‌നേശ്വര ഭട്ട് , , എം എം സൈമണ്‍, കെ ജെ ജെയിംസ്, വി ബാലകൃഷ്ണന്‍ ബാലൂര്‍, വി കെ ബാലകൃഷണന്‍ , മധുസൂദനന്‍ റാണിപുരം എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍ ബ്ലോക്ക് ഭാരവാഹികളായ വി മാധവന്‍ നായര്‍, സി കൃഷ്ണന്‍ നായര്‍, എ കുഞ്ഞിരാമന്‍, പി എ ആലി, രാജിവ് തോമസ്സ് തുടങ്ങിയവര്‍ പ്രകടന ത്തിന് നേതൃത്ത്വം നല്‍കി.