കാഞ്ഞങ്ങാട്: ഇന്റര്‍നെറ്റ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന വര്‍ക്കിംങ് കമ്മറ്റി മെമ്പറും, ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന വര്‍ക്കിംങ്ങ് കമ്മറ്റി മെമ്പറുമായ പി.എസ്.ജയന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാനും സംസ്ഥാന ജോയിന്‍ സിക്രട്ടറിയുമായ ദിനേശന്‍ മൂലക്കണ്ടം ആദ്യക്ഷത വഹിച്ചു. നാല്പതിലധികം മെമ്പര്‍ മാര്‍ യോഗത്തില്‍ സംബന്ധിച്ചു.
സമ്മേളന ചിലവിലേക്കുള്ള ആദ്യ ഫണ്ട് പ്രവാസി വ്യവസായിയും കാരണ്യപ്രവര്‍ത്തകനുമായ ഇസ്മയില്‍ മാത്തിക്കോത്ത് നല്‍കിയതുക ജില്ലാ പ്രസിഡണ്ട് വര്‍ഗീസ് ചിറ്റാരിക്കല്‍ സീകരിച്ചു. യോഗത്തില്‍ പ്രഭാകരന്‍ കാസര്‍ഗോഡ്, രവീന്ദ്രന്‍ കാസര്‍ഗോഡ്, സുകന്യ, ഷൈനി പള്ളം, ബിനോയി ദേവ ഇരിയ, രതീഷ് കുമാര്‍ പി. , സതീഷ് പൂര്‍ണിമ, അശോകന്‍ പൊയിനാച്ചി, സുരേഷന്‍ കുശാല്‍ നഗര്‍, ജോസ് ഹില്‍ ടെക്ക്, കൃഷ്ണന്‍ എം.എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി മനോജ് കുമാര്‍ സി.എം സ്വാഗതവും, ട്രഷറര്‍ അബ്ദുള്‍ ജലീല്‍ എം.ബി നന്ദിയും പറഞ്ഞു.