പ്രാദേശിക തലത്തിലുള്ള ഭരണ സംവിധാനം കേരളത്തില്‍ ആസൂത്രണ പ്രക്രിയകളെ ലഘൂകരിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വാര്‍ഡ് തലത്തില്‍ നടക്കുന്ന ആസൂത്രണവും അതിന്റെ ഫലമായി ഉരുത്തിരിയുന്ന പദ്ധതികളും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പ്രാദേശിക സര്‍ക്കാരിന് ഇത്രയും അധികാരങ്ങള്‍ കൊടുത്തുകൊണ്ട് പദ്ധതി രൂപീകരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാരാണ് നമുക്കുള്ളത്. ജനകീയാസൂത്രണത്തിന്റെ ഫലമായി വന്ന താഴെത്തട്ടിലേക്കുള്ള അധികാര വികേന്ദ്രികരണത്താലാണ് നാടിന്റെ വികസനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇത്തരത്തിലുള്ള വേദികള്‍ സാധ്യമാകുന്നത്. കെ സ്മാര്‍ട്ട്, സുലേഖ എന്നിവ പോലുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗം ആസൂത്രണ പ്രക്രിയ കൂടുതല്‍ ലഘൂകരിച്ചു. 12 ലക്ഷത്തോളം വീടുകളാണ് കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചത്. ലഭിക്കേണ്ടുന്ന കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങളെ അത് ബാധിക്കാതെ ത്രിതല പഞ്ചായത്തുകളിലെയും സംസ്ഥാനത്തിലെയും വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിബദ്ധതയോടുകൂടി കൃത്യമായി സര്‍ക്കാര്‍ നിര്‍വഹിച്ചിട്ടുണ്ട്. കിഫ്ബി പോലുള്ള പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി മെച്ചപ്പെട്ട റോഡുകള്‍ കൊണ്ടുവരാനും സാധിച്ചു. സമസ്ത മേഖലയിലും വികസനം വന്ന ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോയത്. കക്ഷിരാഷ്ട്രീയഭേദമന്യേ പഞ്ചായത്തിന്റെ വികസനം ചര്‍ച്ച ചെയ്യാനും അഭിപ്രായങ്ങള്‍ പറയാനും ഒരുക്കുന്ന വികസന സദസ്സ് പോലുള്ള വേദിയില്‍ എല്ലാവരും പങ്കാളികളാകണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ് ഭാരതി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൊയ്ദീന്‍ കുഞ്ഞി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഗീത വി ആര്‍ സമനി,വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കമറുന്നിസ മുസ്തഫ, ശിവരാജ് കുമാര്‍, അബ്ദുല്‍ ലത്തീഫ്, ബി എ അബ്ദുല്‍ മജീദ്, ആശാലത, ഗീതാ ഭാസ്‌കരന്‍, കെ മാലതി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇത്തപ്പ നായിക്ക്, പഞ്ചായത്ത് മുന്‍ പ്രസിഡന്റായ വി ദേവപ്പ ഷെട്ടി, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജയലക്ഷ്മി, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് പ്രതിനിധികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് പാടി സ്വാഗതവും സെക്രട്ടറി എച്ച് അജിത്ത് നന്ദിയും പറഞ്ഞു. 390 പേര്‍ സദസിന്റെ ഭാഗമായി പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്രയും ഫോട്ടോ എക്‌സിബിഷനും രണ്ട് ദിവസം നീണ്ടുനിന്ന കെസ്മാര്‍ട്ട് ക്ലിനിക് ഉണ്ടായിരുന്നു.

വികസന സദസ്സില്‍ അഞ്ചാണ്ടിലെ വികസന നേട്ടങ്ങളുടെ പട്ടികകള്‍ എണ്ണിയെണ്ണി പറഞ്ഞ് ഭരണസമിതിയെ അഭിനന്ദിച്ച പൊതുജനങ്ങള്‍ ഓപ്പണ്‍ ഫോറത്തിന്റെ ഭാഗമായി റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ സി.സി.ടി.വികള്‍ സ്ഥാപിക്കുക, തെരുവ് നായ്ക്കളുടെ വര്‍ദ്ധനവിന് പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, അംഗന്‍വാടി ഭക്ഷണത്തിനുവേണ്ടി തുക വകയിരുത്തുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

അഞ്ചാണ്ടിന്റെ പകിട്ടുമായി വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത്

അതിദാരിദ്ര്യ നിര്‍മാജനത്തിന്റെ ഭാഗമായി 139 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുകയും പിന്നീട് കണക്കില്‍പ്പെടാത്തവരെ ഒഴിവാക്കിയ ശേഷമുള്ള 99 പേരെ അതിദരിദ്ര മുക്തമാക്കുകയും ചെയ്തു. ലൈഫ് ഭവന പദ്ധതിയില്‍ ഇരുപത് പേരുടെ വീട് പൂര്‍ത്തീകരിക്കുകയും മൂന്നു പേര്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കുകയും അഞ്ച് ഗുണഭോക്താക്കളുടെ ഭവന പുനരുദ്ധാരണം സാധ്യമാക്കുകയും ചെയ്തു. സമ്പൂര്‍ണ്ണ പാര്‍പ്പിട്ട പദ്ധതിയുടെ ഭാഗമായി കരാറിലേര്‍പ്പെട്ട 164 ഗുണഭോക്താക്കളില്‍ 106 പേരുടെ ഭവനം പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവരുടെ ഭവന നിര്‍മ്മാണം പുരോഗമന ഘട്ടത്തിലും ആണ്. മാലിന്യ സംസ്‌കരണത്തിനായി വോര്‍ക്കാടി ഗ്രാമപഞ്ചായത്തിന് 1400 സ്‌ക്വയര്‍ഫീറ്റ് എം.സി.എഫ് ആണ് നിലവിലുള്ളത്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 28 ഹരിതകര്‍മ്മ സേന അംഗങ്ങളാണ് നിലവിലുള്ളത്. പൂജ്യം ശതമാനത്തില്‍ ആയിരുന്ന യൂസര്‍ ഫീ ഇപ്പോള്‍ 87 ശതമാനം ആയിട്ടുണ്ട്. വിജിലന്‍സ് സ്‌കോഡിന്റെ പരിശോന വളരെ ശക്തമായ നിലയില്‍ തന്നെ നടക്കുന്നുണ്ട്. ഇതുവരെയുള്ള സ്‌കോഡ് പ്രവര്‍ത്തനത്തില്‍ 5,62000 രൂപ ഫൈന്‍ ഈടാക്കിയിട്ടുണ്ട്. ഹരിത കര്‍മ്മ സേനയ്ക്ക് പുതിയ വാഹനവും നല്‍കി . മാലിന്യ സംസ്‌കരണം സംവിധാനത്തില്‍ 1200 ബയോബിന്‍ നല്‍കുകയുണ്ടായി. 16 വാര്‍ഡുകളിലായി 32 ബോട്ടല്‍ ബില്‍ സ്ഥാപിച്ചു. 100 ബിന്നുകള്‍ സ്ഥാപനങ്ങളില്‍ നല്‍ക്കാന്‍ പ്രോജക്ട് വെച്ചിട്ടുണ്ട്.

പശ്ചാത്തല സൗകര്യവികസനത്തിനായി 16 വാര്‍ഡുകളിലായി 21 ലക്ഷം രൂപ ചെലവില്‍ സ്ട്രീറ്റ് മൈന്‍ ലൈന്‍ സ്ഥാപിച്ചു. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്സ് കിറ്റ്, ഭക്ഷണ പാത്രങ്ങള്‍ വിതരണം ചെയ്തു.കജെ അംഗന്‍വാടി പുതിയ കെട്ടിട നിര്‍മ്മാണത്തിനായി
45 ലക്ഷം രൂപയുടെ പദ്ധതി.ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ ഭാഗമായി 55.5 ലക്ഷംരൂപ വീതം ചെലവില്‍ വോര്‍ക്കാടിയില്‍ മൈന്‍ സെന്റര്‍,ഗുവേദപഡ്പു എഫ് എച് സി സബ് സെന്റര്‍,യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍, 13 ഇരുചക്ര വാഹനം വിതരണം,ഭിന്നശേഷിക്കാര്‍ക്കായി 40 ലക്ഷം രൂപയുടെ പെറ്റി ഷോപ്പുകളും പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.മെന്‍സ്ട്രുല്‍ കപ്പ് വിതരണം, എസ് ടി, എസ് സി വിഭാഗങ്ങക്കയി ലാപ്‌ടോപ് വിതരണം, എംസിഎഫ് കെട്ടിടം എന്നിവ പഞ്ചായത്തിന്റെ നൂതന ആശയങ്ങളാണ്.

കൈവരിച്ച നേട്ടങ്ങള്‍
പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ ഉള്‍പെടെ പഞ്ചായത്തിന്റെ ഗ്രാമീണ റോഡ് മെച്ചപ്പെടുത്തുകയും അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയും ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈമാസ് മിനി മാസ് ലൈറ്റ് ഉള്‍പ്പെടെ 42 ലക്ഷത്തിന്റെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് രാത്രി യാത്ര സുഗമമാക്കി. വോര്‍ക്കാടി ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാര്‍കളിലും 100% വൈദ്യുതീകരണം നടപ്പിലാക്കി. തുല്യതാ തുടര്‍ വിദ്യാഭ്യാസപരിപാടി മുഖേന അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിച്ചു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പാലിയേറ്റീവ് കെയര്‍ രംഗത്തെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത 755 രോഗികള്‍ക്ക് സേവനം ലഭ്യമാക്കി നിലവില്‍ 198 രോഗികളാണ് ഉള്ളത്. 188 പേര്‍ക്ക് വിധവ പെന്‍ഷനും 638 പേര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷനും 57 ഡിസെബിലിറ്റി പെന്‍ഷനും 50 കഴിഞ്ഞാ അവിവാഹിതരായാ ഏഴുപേര്‍ക്കും ഒരാള്‍ക്ക് കര്‍ഷക ക്ഷേമനിധി പെന്‍ഷനും വിതരണം ചെയ്തു. വയോജന ക്ഷേമത്തിന്റെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തികൊണ്ട് വയോജനങ്ങള്‍ക്ക് ശാരിരിക മാനസിക പിന്തുണ ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികള്‍ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനത്തിനായുള്ള വിവിധ പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യ്തു. വനിതകള്‍ക്കായി സ്ത്രീശാക്തികരണം, സ്വയംതൊഴില്‍ എന്നീ മേഖലകളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *