രാജപുരം: വീടിനകത്ത് ഉറങ്ങി കിടന്ന പനത്തടി പഞ്ചായത്തിലെ – പന്തിക്കാല്‍ സ്വദേശി പ്രദീപ് തെരുവ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. റാണിപുരം ഫോറസ്റ്റ് സെക്ഷനില്‍ ഇക്കോടൂറിസം വാച്ചറായി ജോലി ചെയ്യുന്ന പന്തിക്കാല്‍ സ്വദേശി പ്രദീപിനാണ് തെരുവ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിയില്‍ ഉറങ്ങുന്നതിന്നിടയില്‍ തെരുവ് നായ വീടിനകത്ത് കയറി വന്ന് പ്രദീപിന്റെ വലത് കൈയ്യില്‍ കടിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന പ്രദീപിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.