രാജപുരം: റാണിപുരത്തെ കര്‍ണ്ണാടക വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ് കാട്ടാന തകര്‍ത്തു. വ്യാഴാഴ്ച രാത്രിയിലാണ് കാട്ടാന കൂട്ടം കെട്ടിടം തകര്‍ത്തത്. കെട്ടിടത്തിന് ചുറ്റും കിടങ്ങ് നിര്‍മ്മിച്ചിട്ടുണ്ടങ്കിലും കിടങ്ങിലേക്ക് മണ്ണിടിച്ചാണ് ആനകള്‍ പ്രവേശിച്ചത്. നേരത്തേ ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താമസിക്കാറുണ്ടായിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ കുറച്ച് വര്‍ഷമായി ഉദ്യോഗസ്ഥര്‍ പകല്‍ സമയങ്ങളില്‍ ഇവിടെ വന്ന് പോകാറാണ് പതിവ്. കെട്ടിടത്തിന് ചുറ്റുമുള്ള കിടങ്ങ് പല ഭാഗങ്ങളിലും ഇടിഞ്ഞ് മണ്ണ് മൂടി കിടക്കുന്നതാണ് ആനകള്‍ക്ക് കെട്ടിടം തകര്‍ക്കാന്‍ സഹായകമായത്. റാണിപുരത്തെ കേരളാ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് 400 മീറ്റര്‍ ദൂരം മാത്രമാണ് ഈ കെട്ടിടത്തിലേക്കുള്ളത്.