രാജപുരം:കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠനയാത്രയും ഇക്കോ ടൂറിസം പ്രദേശത്ത് പാതയോരത്ത് ശുചീകരണ പ്രവര്‍ത്തനവും നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണു കൃഷ്ണന്‍, എന്‍ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ എല്‍ ശരണ്യ, അധ്യാപകരായ ബിബിന്‍ ജോസഫ്, എന്‍ പ്രദീപ്, പി പ്രീതി, പി സുവര്‍ണ്ണ എന്നിവര്‍ നേതൃത്വംനല്കി.