പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സില്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം. രാത്രി ഏഴരയോടെ ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചായിരുന്നു കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തിയത്. പെണ്‍കുട്ടി ഉടന്‍ തന്നെ പൊലീസിന്റെ ഔദ്യോഗിക നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.