കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താത്ക്കാലിക ട്രേഡ്‌സ്മാന്‍ നിയമനം

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ഒരു ട്രേഡ്‌സ്മാന്‍ തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച 18.06.2025 ന് വ്യാഴാഴ്ച്ച രാവിലെ 10.30 മണിക്ക് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ .ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി യുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത / പരിചയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം ന് രാവിലെ 10 മണിക്കകം കൂടിക്കാഴ്ച്ചക്കായി പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.സ്ഥിരമായോ /എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ച് മുഖേനയോ തസ്തിക നികത്തുന്നത് വരെയോ അക്കാദമിക് വര്‍ഷം അവസാനം വരെയോ ഏതാണ് ആദ്യം അതുവരെയാണ് നിയമനം. മുഖേനയോ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467- 2211400, 7560895843 നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *