കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി.വി എച്ച് എസ് സ്‌കൂള്‍ കലോത്സവം നീലേശ്വരം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്നു. നിലേശ്വരം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം കലോത്സവം ഉദ്ഘാടനം ചെയ്തു. എസ് എം.സി. ചെയര്‍മാന്‍ പെരുമ്പാ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ പ്രശസ്ത നാടന്‍ പാട്ട് കലാകാരനും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ
രവി വാണിയം പാറ മുഖ്യാതിഥിയായിരുന്നു. വാദ്യോപ കരണങ്ങളോടെ അദ്ദേഹം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.
പ്രിന്‍സിപ്പള്‍ നിഷ.ബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ജയ.കെ , ഹെഡ്മാസ്റ്റര്‍ സക്കറിയ വി.കെ
സ്റ്റാഫ് സെക്രട്ടറി മാരായ സീന എം, കെ.ബി.സജിത്ത് കുമാര്‍,
രാജീവ് ടി.വി
സീനിയര്‍ അസിസ്റ്റന്‍ഡ് മാരായ ഡോ: പി.എം. മുജീബ് റഹ്‌മാന്‍, പ്രിയ.വി ,
പ്രതാപചന്ദ്രന്‍. ഇവി എന്നിവര്‍ സംസാരിച്ചു.
കലോല്‍സവം കണ്‍വീനര്‍ ജാഫര്‍ താറോല്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി.