പോഷകാഹാര വിതരണത്തിനായി പ്രഭാത ഭക്ഷണം പദ്ധതി

പഞ്ചായത്തിനു കീഴില്‍ വരുന്ന പതിനൊന്നു വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കയാണ് പോഷകാഹാര വിതരണത്തിനായി പ്രഭാതഭക്ഷണം പദ്ധതി പഞ്ചായത്ത് നടത്തിവരുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ആണ് വിദ്യാര്‍ഥികള്‍ക്കായി പ്രഭാതഭക്ഷണം നല്‍കി വരുന്നത്. ഇഡലി, സാമ്പാര്‍, ചെറുപയര്‍ കറി തുടങ്ങിയവയാണ് വിഭവങ്ങള്‍.പലവിധ സാഹചര്യങ്ങളില്‍ ഭക്ഷണം കഴിക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നതിനാല്‍ അവരുടെ പഠനത്തെ ബാധിക്കാറുണ്ട്. അതൊഴിവാക്കാനാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്കു തുടക്കം കുറിച്ചതെന്ന് ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ പി ഉഷ പറഞ്ഞു. നാലുവര്‍ഷമായി തുടര്‍ന്നുവരുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചാണ് പ്രഭാതഭക്ഷണം വിതരണം ചെയ്തിരുന്നത്.കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോട് കൂടിയാണ് നിലവില്‍ പ്രഭാത ഭക്ഷണം പദ്ധതി നടപ്പിലാക്കി വരുന്നത്. വര്‍ഷത്തില്‍ 35 ലക്ഷം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് നല്‍കുന്നത്.

പഠനത്തിനായി ജ്യോതിര്‍ഗമയ

ദേലംപാടി പഞ്ചായത്തിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒന്ന് മുതല്‍ ഏഴു വരെ ക്ലാസിലെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനത്തിനായി നടത്തിപ്പില്‍ വരുത്താണൊരുങ്ങുന്ന പദ്ധതിയാണ് ജ്യോതിര്‍ഗമയ. കന്നഡ, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ പ്രത്യേകം മോഡ്യുളും സിലബസും വര്‍ക്ക്ഷീറ്റും ഉള്‍പ്പെടുന്ന പ്രത്യേക പഠനപദ്ധതിയാണ് പഞ്ചായത്ത് നടപ്പിലാക്കാനൊരുങ്ങുന്നത്. 80 വര്‍ക്ക്ഷീറ്റുകള്‍ അടങ്ങിയ പാഠപുസ്തകമാണ് പദ്ധതിക്കായി ഒരുക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി മൂന്ന് വിഷയങ്ങളിലായി പ്രത്യേക കോര്‍ ടീം രൂപീകരിക്കുകയും അവര്‍ക്കാവശ്യമായ പരിശീലന കളരികളും സംഘടിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക.

Leave a Reply

Your email address will not be published. Required fields are marked *