രാജപുരം : കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളീജിയറ്റ് വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ചാമ്പ്യന്‍മാരായി. നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിനെ പരാജയപ്പെടുത്തി പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡിസ് മുന്നാട് മൂന്നാം സ്ഥാനവും നേടി. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കോളേജ് ബര്‍സാര്‍ ഫാദര്‍ ജോബിന്‍ പ്ലാച്ചേരി പുറത്ത് ഉദ്ഘാടനം ചെയ്തു.
കായിക അധ്യാപകന്‍ പ്രൊ. പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ്, കോളേജ് ബര്‍സാര്‍ഫാദര്‍ ജോബിന്‍ പ്ലാച്ചേരി പുറത്ത്, ഡോ. കെ.വി അനുപ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിഖില്‍ മോഹന്‍, ഡോ. ജിജി കുമാരി എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ അഭിജിത്ത് നന്ദി പറഞ്ഞു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 4 വരെ ചെന്നൈ വിനായക മിഷന്‍ യൂണിവേഴ്‌സിറ്റി ചെങ്കല്‍പേട്ടയില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ അന്തര്‍ സര്‍വകലാശാല കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള കണ്ണൂര്‍ സര്‍വകലാശാല ടീമിനെ മത്സരങ്ങളില്‍ നിന്നും തെരഞ്ഞടുത്തു.