കാസര്‍കോട് : അനീതിക്കെതിരെ യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന് തളങ്കര മാലിക് ദിനാര്‍ തളങ്കര ഇബ്രാഹിം ഖലീല്‍ നഗറില്‍ മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് കെ എം ബഷീര്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ഹാഷിം കടവത്ത്, ടി ഇ മുക്താര്‍, സഹീര്‍ ആസിഫ്, തളങ്കര ഹകീം അജ്മല്‍, ഹനീഫ് നെല്ലിക്കുന്ന്, മുസമ്മില്‍ ടി എച്ച്, അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ത് ബയല്‍ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹിമാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, റഷീദ് ഗസ്സാലി നഗര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, ഇഖ്ബാല്‍ ബാങ്കോട്, അനസ് കണ്ടത്തില്‍, നിയാസ് ചേരങ്കൈ, ശിഹാബ് ഊദ്, നൗഷാദ് കൊര്‍ക്കോട്, സിദീഖ് ചക്കര, നാഫി ചാല, സജീര്‍ ബെദിര, സിയാന്‍ തളങ്കര, ജസീല്‍ തുരുത്തി, ഹസന്‍ പതിക്കുന്നില്‍, ഗഫൂര്‍ തളങ്കര, നൗഫല്‍ നെല്ലിക്കുന്ന്, ഇര്‍ഷാദ് ഹുദവി ബെദിര, കബീര്‍ ചേരങ്കൈ, ഹാഷിം ബി എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ആറര മണിക്ക് കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥയും രാത്രി എട്ട് മണിക്ക് തായലങ്ങാടി ടവര്‍ ക്ലോക്ക് പരിസരത്ത് ലൈറ്റ് ഓഫ് ഹോപ്പ് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയും നടക്കും.ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തായലങ്ങാടിയില്‍ നിന്ന് യുവജന റാലി ആരംഭിക്കും തുടര്‍ന്ന് തളങ്കര ദിനാര്‍ നഗറില്‍ പൊതുസമ്മേളനം നടക്കും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും.