ഇ ചലാന്‍ അദാലത്ത് ; 2339 ഇ ചലാനുകള്‍ തീര്‍പ്പാക്കി 17.5 ലക്ഷം രുപ പിഴയായി സ്വീകരിച്ചു

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെ നടന്ന ഇ ചലാന്‍ അദാലത്തിന് കാസര്‍കോടിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചു. രാവിലെ 10 മണിക്ക് ആര്‍ടി ഒ എന്‍ഫോഴ്‌സ്‌മെന്‍ ജെ ജറാഡ് യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കാസര്‍കോട് ആര്‍.ടി.ഒ ബി.സാജു അദാലത്ത് ഉദ്്ഘാടനം ചെയ്തു. ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലേയും പോലിസിലേയും ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.മോട്ടോര്‍ വാഹന വകുപ്പിന്റെ 1703 ചലാനുകളിലായി 14,07,050 രൂപയും പോലീസിന്റെ 636 ചലാനുകളിലായി 3,45, 250 രൂപയും പിഴയായി സ്വീകരിച്ചു.

651പേര്‍ പങ്കെടുത്ത അദലത്തില്‍ 2339 ചലാനുകളിലായി 1752300 രൂപ പിഴ ആയി സ്വീകരിച്ചു. രണ്ട് ദിവസങ്ങളില്‍ ആയി കാഞ്ഞങ്ങാടും കാസര്‍കോടുമായി നടന്ന അദാലത്തില്‍ 3310 ചലാന്‍ തീര്‍പ്പാക്കി. 30, 80, 800 രൂപ പിഴയായി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *