ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനവും പരീശീലന പരിപാടിയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ദേശീയാരാഗ്യ ദൗത്യം കോണ്‍ഫെറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി രാംദാസ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡിഎം.ഒ ഡോ.അജയ് രാജന്‍ അധ്യക്ഷത വഹിച്ചു. എച്ച്.ഡബ്ല്യൂ.സി നോഡല്‍ ഓഫീസര്‍ ഡോ.ധന്യ ദയാനന്ദ്, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ പി.കവിത , ടെക്നിക്കല്‍ അസിസ്റ്റന്റ് ബിമല്‍ ഭൂഷണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡീയ ഓഫീസര്‍ പി.പി ഹസീബ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ എം എല്‍ എസ് പി പ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ നീലേശ്വരം താലൂക്കാശുപത്രി ഒപ്ട്രോമെട്രിസ്റ്റ് അജീഷ് കുമാര്‍, കാഞ്ഞങ്ങാട് ജില്ലാശുപത്രി സീനിയര്‍ ഒപ്ട്രോമെട്രിസ്റ്റ് ടി.എന്‍ അഞ്ജു എന്നിവര്‍ ക്ലാസ്സെടുത്തു.

കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം അന്ധത, കാഴ്ച്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതു അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തില്‍ ലോക കാഴ്ച ദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനാചരണത്തിന്റെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *