കാഞ്ഞങ്ങാട്: ആലാമി പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കനിവ് ഫിസിയോതെറാപ്പി & കൗണ്‍സിലിംഗ് സെന്ററിന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ വകയായി ത്രീ സീറ്റര്‍ സിറ്റൗട്ട് ബെഞ്ച് സംഭാവന ചെയ്തു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് എന്‍.പി.അഷറഫ്, സെക്രട്ടറി കെ.ജി.പ്രഭാകരന്‍, ടി.വി.ദിനേശന്‍, സജി ആന്റണി, എം.ബി.അരുണ്‍ കുമാര്‍, പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ എന്‍.പ്രിയേഷ്, കെ.വി.ദാമോദരന്‍, കെ.പി.ജ്യോതിഷ്, രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു