മഹോത്സവത്തിനായുള്ള അന്നദാനത്തിന് വിഷ രഹിത പച്ചക്കറി ശേഖരണത്തിന് വിത്തിറക്കി രാവണീശ്വരം കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര ആഘോഷ കമ്മിറ്റി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ പച്ചക്കറി വിത്തിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2025 ഡിസംബര്‍ 21 മുതല്‍ 31 വരെയാണ് മഹോത്സവം നടക്കുന്നത്. രാവണീശ്വരം: രാവണീശ്വരം കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ 2025 ഡിസംബര്‍ 21 മുതല്‍ 25 വരെ നടക്കുന്ന നവീകരണ കലശത്തിന്റെയും ഡിസംബര്‍ 28 മുതല്‍ 31 വരെ നടക്കുന്ന ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെയും അന്നദാനത്തിന്റെ ആവശ്യത്തിലേക്കായി വിഷ രഹിത പച്ചക്കറി ശേഖരിക്കുന്നതിനായി രാവണേശ്വരം കുന്നുപാറയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്തിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ പച്ചക്കറി വിത്തിറക്കിക്കൊണ്ട് വിത്തിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞിക്കേളു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ മുഖ്യാതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ പി. മിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി. പുഷ്പ, ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ അനീഷ് ദീപം, കര്‍ഷക അവാര്‍ഡ് ജേതാവ് കെ. വി. രാഘവന്‍, തണ്ണോട്ട് മഹാവിഷ്ണുക്ഷേത്രം പ്രസിഡണ്ട് നാരായണന്‍ ചരളില്‍, കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി പ്രമോദ് ചിറക്കാല്‍, മാക്കി വിഷ്ണുമൂര്‍ത്തി ക്ഷേത്രം പ്രസിഡണ്ട് എ.രാജന്‍ മക്കാക്കോട്ട്, വര്‍ക്കിംഗ് ചെയര്‍മാന്‍ എ.തമ്പാന്‍ മക്കാകോട്ട്, ആഘോഷ കമ്മിറ്റി ട്രഷറര്‍ കെ.വി. പ്രവീണ്‍കുമാര്‍,സാമ്പത്തിക കണ്‍വീനര്‍ കെ. വി.കുഞ്ഞിരാമന്‍ തണ്ണോട്ട്, കര്‍ഷകന്‍ പി. ഗണേശന്‍, മാതൃസമിതി പ്രസിഡണ്ട് ഉഷ രവീന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വി.വി. ഗോവിന്ദന്‍ സ്വാഗതവും വിഷരഹിത പച്ചക്കറി ഇന്‍ ചാര്‍ജ്ജ് എം. രമണി വയലപ്രം നന്ദിയും പറഞ്ഞു. മഹോത്സവ ആവശ്യത്തി ലേക്കുള്ള മുഴുവന്‍ പച്ചക്കറികളും ക്ഷേത്രത്തിന് സമീപമുള്ള വിവിധ സ്ഥലങ്ങളില്‍ നാട്ടുകാരുടെയും മറ്റ് ഭക്തജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കൃഷി ചെയ്ത് ശേഖരിക്കുവാനാണ് ആഘോഷ കമ്മിറ്റി ലക്ഷ്യമിടുന്നത്.