സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ചരിത്രനേട്ടം കൈവരിച്ച കാസര്‍ഗോഡ് ജില്ല ടീമിന് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂളിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം നല്‍കി
കാഞ്ഞങ്ങാട് :കൊല്ലം കൊട്ടാരക്കരയില്‍ വെച്ച് നടന്ന 67 മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ചരിത്രനേട്ടം കൈവരിച്ച കാസര്‍ഗോഡ് ജില്ല ടീമിന് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂളിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം നല്‍കി . വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ചേര്‍ന്ന് മാവേലി എക്‌സ്പ്രസിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കായിക താരങ്ങളെയും കോച്ചിനെയും ഹാരമണിയിച്ചും ബൊക്കെയും പൂച്ചെണ്ടുകള്‍ നല്‍കിയും സ്വീകരിച്ചാനയിച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ കൊല്ലം ജില്ലയെയാണ് ആദ്യം അവരുടെ തട്ടകത്തില്‍ വെച്ച് കാസര്‍ഗോഡ് ജില്ല പരാജയപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളെയും ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ ജില്ലയെയും പരാജയപ്പെടുത്തി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. കളിച്ച അഞ്ചില്‍ നാലുപേരും വെള്ളിക്കോത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഐബിന്‍ ഫിലിപ്പ് സോജന്‍, കേദാര്‍ എസ്. കുമാര്‍, ടി. വി.ആദിദേവ്, കെ ഋഷി രാജ് എന്നിവരാണ് വെള്ളിക്കോത്ത് മഹാകവി സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിന്നും താരങ്ങള്‍.
വിജയ ടീമിലെ കെ. വിഷ്ണു (ജി.വി.എച്ച്. എസ്. എസ്. കറഡുക്കയിലെ വിദ്യാര്‍ത്ഥിയാണ്. കൂടാതെ
കൂടാതെജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡ് ജില്ല നാലാം സ്ഥാനം കരസ്ഥമാക്കിയതും ജില്ലയുടെ കായിക ഭൂപടത്തില്‍ തിളങ്ങുന്ന അധ്യായമാണ്. കായികാധ്യാപകന്‍ സോജന്‍ ഫിലിപ്പിന്റെ പരിശീലനത്തിലൂടെയാണ് വിദ്യാലയം ഈ ചരിത്ര നേട്ടം കൈവരിച്ചത്. സ്വീകരണ പരിപാടിക്ക് ഹെഡ്മിസ്ട്രസ് ബി.പ്രേമ ടീച്ചര്‍ , പി.ടി.എ പ്രസിഡണ്ട് കെ.വി. വിദ്യാധരന്‍ , പി.ടി.എ വൈസ് പ്രസിഡണ്ട് കെ. സുജിത്ത്, കെ എം സുധാകരന്‍ മാസ്റ്റര്‍, മധുപാലമംഗലം, പി. സജിത്ത് കുമാര്‍ , സുഗതന്‍ വി.വി,
സനീജ അജയന്‍, എം.മഞ്ജുള , പി.വി.ഗീത ടീച്ചര്‍. കെ.വി. മനോജ് മാസ്റ്റര്‍, കെ. വി. പ്രവീണ ടീച്ചര്‍, എം. രാകേഷ് മാസ്റ്റര്‍,പി. വി. സിന്ധു ടീച്ചര്‍ . വി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.