കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് എന്‍. എസ്. എസ് കരയോഗം കുടുംബ സംഗമവും നവതി ആഘോഷ. ആദരിക്കല്‍ ചടങ്ങും അനുമോദനവും
സംഘടിപ്പിച്ചു. 80 വയസ്സിനു മുകളിലുള്ള കരയോഗ പരിധിയിലെ എല്ലാ മുതിര്‍ന്ന വ്യക്തികളേയും ആദരിച്ചു കൊണ്ടുള്ള നവതി ആഘോഷം ഏറെ ശ്രദ്ധേയമായി. നവതി ആഘോഷ ചടങ്ങുകള്‍ക്ക് കീത്തോല്‍ മാടം ക്ഷേത്രമേല്‍ശാന്തി എടമന ശ്രീധരന്‍ എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തിക്കൊണ്ട് തുടക്കം കുറിച്ചു. കുടുംബസംഗമവും അനുമോദന ചടങ്ങും ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്. എസ് യൂണിയന്‍ പ്രസിഡണ്ട് കരിച്ചേരി യൂണിയന്‍പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് സി.പി. വി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയന്‍ സെക്രട്ടറി പി. ജയപ്രകാശ് സംഘടനാ കാര്യങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളായ പി.കെ ജയശ്രീ ഐ എ എസും , കാഞ്ഞങ്ങാട് ഡി.വൈ.സ്.പി സി.കെ സുനില്‍കുമാറും ചേര്‍ന്ന് ചേര്‍ന്ന് സമൂഹത്തിലെ ഉന്നത ശ്രേണികളിലെ വിശിഷ്ട വ്യക്തികളെയും, കരയോഗം മുന്‍ എന്‍ എസ് എസ് ഭാരവാഹികളേയും, മുതിര്‍ന്ന വ്യക്തികളേയും ആദരിച്ചു. കരയോഗ പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളേയും, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും, കലാ സാംസ്‌കാരിക മേഖലകളില്‍ കഴിവുതെളിയിച്ച കുട്ടികളേയും അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.. കെ പ്രഭാവതി, കെ രാധാകൃഷ്ണന്‍ നായര്‍ ബാനം, അഡ്വപി.കെ. ചന്ദ്രശേഖരന്‍, മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രവീണ രാജീവ് പ്രാര്‍ത്ഥനയും, ശ്രുതി ആചാര്യസ്മരണയും വനിതാ സമാജം സെക്രട്ടറി പി. ഭവാനി പ്രതിജ്ഞയും ചൊല്ലി’ കരയോഗം സെക്രട്ടറി കൂക്കള്‍ രാജീവന്റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരയോഗം ട്രഷറര്‍ പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും, സംഘാടക സമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ കീത്തോല്‍ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വനിതാ സമാജ അംഗങ്ങളും,വനിതാവേദി സ്വയം സംഘാംഗങ്ങളും ചേര്‍ന്നവതരിപ്പിച്ച തിരുവാതിരയും, കലാകായിക മല്‍സരങ്ങളും അരങ്ങേറി.