ലോക അധ്യാപക ദിനത്തില്‍ ഗുരുക്കന്മാരെ ആദരിച്ച് കാഞ്ഞങ്ങാട് ഡിവൈന്‍ കോളേജ് പ്രീ.ഡിഗ്രി 1981- 83 ബാച്ച് കൂട്ടായ്മ ‘ഓര്‍മ്മയോരം. 83’

കാഞ്ഞങ്ങാട്: ഡിവൈന്‍ കോളേജ് കാഞ്ഞങ്ങാട് 1981- 83 ല്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് സൗഹൃദ സംഗമവും ഗുരുവന്ദനം പരിപാടിയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ഓര്‍മ്മയോരം 83 എന്ന പേരില്‍ നടന്ന പരിപാടിയില്‍ തങ്ങള്‍ക്ക് അറിവ് പകര്‍ന്നു തന്ന 10 അധ്യാപകരെ ലോക അധ്യാപക ദിനത്തില്‍ ആദരിച്ചത് ഏറെ ശ്രദ്ധേയമായി. എം ഇന്ദിരയുടെ അധ്യക്ഷതയില്‍ നടന്ന ഗുരു വന്ദനത്തില്‍ വി.കുട്ട്യന്‍, എം. കെ. ദിവാകരന്‍, കെ. സി. രവീന്ദ്രന്‍, പി. ദിവാകരന്‍, വി. കുഞ്ഞിരാമന്‍, വി. കെ. സുരേഷ്,
സി. കെ. വിജയകുമാര്‍, പി. ശശീന്ദ്രന്‍, എം. കൃഷ്ണന്‍,എ.കെ. റാം മോഹന്‍ എന്നീ ഗുരുക്കന്മാരെയാണ് പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചത്. ഗുരുനാഥന്മാരും വിദ്യാര്‍ത്ഥികളും തങ്ങളുടെ പഴയകാല അനുഭവങ്ങളും പുതു ജീവിതാ നുഭവങ്ങളും വേദിയില്‍ അയവിറക്കിയപ്പോള്‍ പഴയ പഠന കാലഘട്ടവും ഒപ്പം ഇന്നത്തെ അവസ്ഥയും മനസ്സിലാക്കാന്‍ സാധിച്ചു. പരിപാടിയുടെ ഭാഗമായി പരസ്പരം പരിചയം പുതുക്കലും കലാപരിപാടികളും അരങ്ങേറി. ഗുരുനാഥന്മാരുടെ മറുപടി പ്രസംഗവും നടന്നു.എം. പി. സുബ്രഹ്‌മണ്യന്‍, ശ്രീധരന്‍ ചൂട്ടക്കാട്, ആഗ്‌നസ് ജോസഫ്, പി. ബാബു, പി. കെ. രവീന്ദ്രന്‍,പി. വി. ഗംഗാധരന്‍, യദു നാഥന്‍ അടോട്ട് എന്നിവര്‍ സംസാരിച്ചു. ലക്ഷ്മിക്കുട്ടി പനയാല്‍ പ്രാര്‍ത്ഥന ചൊല്ലിയ ചടങ്ങില്‍ എച്ച്. ഹരിഹരന്‍ അനുസ്മരണവും നടത്തി. ടി. ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും എം. പുരുഷോത്തമന്‍ നായര്‍ നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *