പാലക്കുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് കുടുംബ സംഗമവും ഓണാ ഘോഷവും നടത്തി. കുടുംബ ക്ഷേമ നിധി വിതരണവും പുതിയ അഗം ങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. അരവത്ത് കണ്ണന്‍ പാട്ടാളി സ്മാരക മന്ദിരത്തില്‍ ജില്ല ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദ് അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് ഏ.വി. ഹരിഹരസുധന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, ട്രഷറര്‍ അരവിന്ദന്‍ മുതലാസ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാ മത്സരങ്ങള്‍ ഉണ്ടായിരുന്നു.