കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആന്‍ഡ് വിന്‍ ലക്കി ഡ്രോ സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് കാഞ്ഞങ്ങാട് ഷോറൂമില്‍ വച്ച് സമ്മാനദാനം നടത്തി. കവയത്രിയും അധ്യാപികയുമായ സി . പി.ശുഭ ടീച്ചര്‍ സമ്മാനദാന ചടങ്ങ് നിര്‍വഹിച്ചു. ഒന്നാം സമ്മാനമായ എ.സി ബബിത ഏറ്റുവാങ്ങി. രണ്ടാം സമ്മാനം വാഷിംഗ് മെഷീന്‍ മെഷീന്‍ സെബാസ്റ്റ്യനും മൂന്നാം സമ്മാനമായ ടെലിവിഷന്‍ സിദ്ധാര്‍ത്തും നാലാം സമ്മാനമായ മൈക്രോവേവ് ഓവന്‍ പി. കെ. ചന്ദ്രശേഖരനും അഞ്ചും ആറും സമ്മാനങ്ങളായ ഗോള്‍ഡ് കോയിനുകള്‍ ശ്രീലക്ഷ്മി, മുനീറ എന്നിവരും ഏഴാം സമ്മാനമായ ഗ്യാസ് സ്റ്റൗ വൈഗയും എട്ടാം സമാനമായ ട്രോളി ബാഗ് പി. വിജയനും ഏറ്റുവാങ്ങി. ചടങ്ങില്‍ റിയല്‍ മാനേജിംഗ് ഡയറക്ടര്‍ സി.പി.ഫൈസല്‍, പി. ആര്‍. ഒ മൂത്തല്‍ നാരായണന്‍, ജയശ്രീ, പ്രശാന്ത്, ശ്രീജേഷ്,അസ്ലം എന്നിവര്‍ സംസാരിച്ചു.റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, റിയല്‍ സില്‍ക്‌സ് ജീവനക്കാരും മറ്റ് ഉപഭോക്താക്കളും സംബന്ധിച്ചു.