പൂടംകല്ല് : അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉഷസ് വായനശാലയില്‍ വെച്ച് നടന്നു.സെക്രട്ടറി പത്മനാഭന്‍ എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ. കെ. മാധവന്‍ അധ്യക്ഷതവഹിച്ചു.സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് -ചിലവ് കണക്കുകളും അവതരിപ്പിച്ചു. ബി രത്‌നാകരന്‍ നമ്പ്യാര്‍, സുനില്‍ ജോയി, ജിഷാദ് സി, കൃഷ്ണന്‍ സി എന്നിവര്‍ സംസാരിച്ചു.
രമേശ് എ കെ. നന്ദിയും പറഞ്ഞു.
2025 -26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി കൃഷ്ണന്‍ സി (പ്രസിഡന്റ്), സുനില്‍ ജോയി വൈസ് (പ്രസിഡന്റ്), രമേശ് എ. കെ. (സെക്രട്ടറി), ബാലചന്ദ്രന്‍ കെ ബി (ജോയിന്റ് സെക്രട്ടറി), പത്മനാഭന്‍ (ട്രെഷറര്‍), കമ്മിറ്റി അംഗങ്ങളായി ബി രത്‌നാകരന്‍ നമ്പ്യാര്‍, എ. കെ മാധവന്‍, എം ആര്‍ മാധവന്‍,കുമാരന്‍ കെ, ശ്രീജിത്ത് എ കെ, ശ്രീകാന്ത് എന്നിവരടങ്ങിയ 11 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.