രാജപുരം :ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും വന്യജീവി വാരാഘോഷത്തിന്റെയും ഭാഗമായി റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , ടിറ്റോ വരകുകാലായില്‍, അരുണ്‍ നീലച്ചാല്‍, കെ സുരേഷ് തുടങ്ങിയവര്‍ നേതൃത്വംനല്കി.