റാണിപുരം: സ്ഥലം മാറി പോകുന്ന കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫിന് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. യാത്രയയപ്പ് യോഗം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, മൈക്കയം വനസംരക്ഷണ സമിതി പ്രസിഡന്റ് പി ജി ദേവ്, മരുതോം വനസംരക്ഷണ സമിതി പ്രസിഡന്റ് ബെന്നി കിഴക്കേയില്‍, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റ് എം ബാലകൃഷ്ണന്‍, കോട്ടഞ്ചേരി വനസംരക്ഷണ സമിതി പ്രസിഡന്റ് ഷോണി കെ ജോര്‍ജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ എന്‍ രമേശന്‍, ബി സേസപ്പ, എം പി രാജു , റാണിപുരം വന സംരക്ഷണ സമിതി സെക്രട്ടറി കെ രതീഷ് , ട്രഷറര്‍ എം കെ സുരേഷ്, വൈസ് പ്രസിഡന്റ് ഷിബി ജോയി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ കെ രാഹുല്‍, വി വി പ്രകാശന്‍, വി വിനീത്, സമിതി മുന്‍ പ്രസിഡന്റ് പി നിര്‍മ്മല,അരുണ്‍ നീലച്ചാല്‍ എന്നിവര്‍ സംസാരിച്ചു.