രാജപുരം : കേരള സ്‌കൂള്‍ ഒളിംബിക്‌സിന്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് ഉപജില്ല അണ്ടര്‍ 19 ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വടം വലി മത്സരം ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളി വച്ച് നടത്തി.ആണ്‍കുട്ടികളുടെ മത്സരത്തില്‍ ജി.വി.എച്ച് എസ് എസ് അമ്പലത്തറ ഒന്നാം സ്ഥാനവും ജി.എച്ച് എസ് എസ് ബളാംതോട് രണ്ടാം സ്ഥാനവും ഡോ.എ ജി.എച്ച്.എസ്.എസ് കോടോത്ത് മൂന്നാം സ്ഥാനവും ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കോടോത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സ്‌കൂളിളെ പ്രിന്‍സിപ്പാള്‍ പി.എം ബാബു ഉദ്ഘാടനം ചെയ്തു. കായികാദ്ധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. ഹയര്‍ സെക്കന്‍ ണ്ടറി അദ്ധ്യാപകന്‍ അനീഷ്, അമല്‍ തോമസ് എന്നിവര്‍ സംസാരിച്ചു. വടംവലി അസോസിയേഷന്‍ ഭാരവാഹികളായ മനോജ് അമ്പലത്തറ, രാജീവന്‍ അട്ടേങ്ങാനം,ബാബു കോട്ടപ്പാറ എന്നീവര്‍ മത്സരം നിയന്ത്രിച്ചു.