ഉദുമ: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി ഉദുമ ക്ഷീര സഹകരണ സംഘത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്പി. ലക്ഷ്മിയും കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണം തിരുവക്കോളി ക്ഷീര സഹകരണ സംഘത്തില്‍ വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപയാണ് കാലിത്തീറ്റ വിതരണത്തിനായി മാത്രം മാറ്റി വച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി തുടര്‍ന്നുള്ള 5 മാസം കര്‍ഷകര്‍ക്ക് പ്രതിമാസം 2 ചാക്ക് കാലിത്തീറ്റ വീതം പകുതി വിലയ്ക്ക് ലഭ്യമാക്കും. സര്‍ക്കാര്‍ സ്ഥാപനമായ മില്‍മയില്‍ നിന്നാണ് കര്‍ഷകര്‍ ആവശ്യമുള്ള കാലിത്തീറ്റ വാങ്ങുന്നത്. ഉദുമ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ചന്ദ്രബാബു, സ്ഥിരം സമിതി അധ്യക്ഷകളായ ബീവി, സൈനബ അബൂബക്കര്‍, വാര്‍ഡ് അംഗങ്ങളായ ചന്ദ്രന്‍ നാലാം വാതുക്കല്‍, വി. കെ. അശോകന്‍, ഉദുമ ക്ഷീര സംഘം സെക്രട്ടറി രജനി പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.