ഒക്ടോബര്‍ 10 മുതല്‍ 13 വരെ ഗുജറാത്തിലെ സൂറത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന നാഷണല്‍ മാസ്റ്റേര്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100, 200 മീറ്റര്‍ ഓട്ടത്തിലും 5000 മീറ്റര്‍ നടത്തത്തിലും 100X100 മീറ്റര്‍ റിലേ എന്നിവയില്‍ പങ്കെടുക്കുവാന്‍ കേരള ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള നീലേശ്വരത്തെ മുന്‍ നാഷണല്‍ ഫുട്ബോള്‍ റഫറിയും ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഇ.ബാലന്‍ നമ്പ്യാര്‍ അതിനുവേണ്ടിയുള്ള പരിശീലനത്തിലാണ്. കൂടാതെ ഒക്ടോബര്‍ 10 മുതല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് ഏകദിന വെറ്റേറന്‍ മീറ്റില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്