നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ വിപുലീകരണ ഉദ്ഘാടനവും,20ാം വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടന്നു

കാസര്‍കോട്: ഇരുപത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി നെല്ലിക്കുന്ന് സ്‌പോട്ടിങ്ങ് ക്ലബ്ബ്
വിപൂലികരിച്ചതിന്റെ ഉദ്ഘാടനവും 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടന്നു
പരിപാടിയില്‍ ഉദ്ഘാടനം
ബഹു:എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. ഇരുപതാം വാര്‍ഷിക ലോഗോ പ്രകാശനം: കാസറഗോഡ് നഗരസഭാ ചെയര്‍മാന്‍
അബ്ബാസ് ബീഗം നിര്‍വഹിച്ചു തുടര്‍ന്ന് നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് നൈമു മാസ് ആദ്യക്ഷം വഹിച്ചു.
മുസമ്മില്‍ എസ് കെ, അസ്ലം തായല്‍, സുബൈര്‍ എന്‍ എം, ഇഖ്ബാല്‍ എന്‍ എ, ഷാഫി കോട്ട്, സാദിഖ് ഗണേഷ് ,ഇസ്ഹാഖ് ചാല ,ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു
ആയിഷത്ത് മെഹറുന്നിസ
ഏഷ്യന്‍ സോഫ്റ്റ് ബോള്‍ ഇന്ത്യന്‍ ടീം അംഗം, റബീഹ ഫത്തിമ ഏഷ്യന്‍ സോഫ്റ്റ് ബോള്‍ ഇന്ത്യന്‍ ടീം അംഗം,വിനീത് പി
സംസ്ഥാന പോലീസ് ഫുട്ബോള്‍ ടീം അംഗം,റിഹാന്‍ സ്‌പോര്‍ട്‌ലൈന്‍
അണ്ടര്‍19 കേരള ക്രിക്കറ്റ് ടീംഅംഗം . ഇന്റീരിയല്‍ ഡിസൈനര്‍ നൂറുദീന്‍ പാദര്‍, ക്ലബ് വിപൂലികരണത്തിനു പ്രയത്‌നിച്ച സഹീര്‍ ജെയ്യൂ, ഇര്‍ഷാദ് ചാല, അമീന്‍ മുഹമ്മദ് എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി
മുഹമ്മദ് ബഷീര്‍ എന്‍ എ സ്വാഗതവും ക്ലബ് ട്രഷറര്‍ ഇന്‍ത്തിയാസ് ചാല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *