നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി നടന്ന മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 85 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗം ചിത്രരചന മത്സരത്തില്‍ ധീരജ ഷജില്‍ (കെ. എം. വി.എച്ച്.എസ്.എസ് കൊടക്കാട്),വൈഷ്ണവി കാമത്ത് (രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ധ്യാന.എസ്, (സെന്റ് ആന്‍സ് എയുപിഎസ് നീലേശ്വരം) ഒന്നാം സ്ഥാനവും ആരവ് അനില്‍, (ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്) രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗം ക്വിസ് മത്സരത്തില്‍ ശരണ്യ. എന്‍, പാര്‍വണ. എസ് (ജി എച്ച്എസ്എസ് ഹോസ്ദുര്‍ഗ്) ഒന്നാം സ്ഥാനവും ശ്രീരാ ആര്‍.നായര്‍, ഭരദ്വാജ്.വി.എസ് (ജിഎച് എസ് എസ് കക്കാട് ) രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗം ക്വിസ് മത്സരത്തില്‍ സത്യജിത്ത്. എസ്, ആരോണ്‍ ജോണ്‍. പി (സെന്റ് ആന്‍സ് എ യു പി എസ്, നീലേശ്വരം) ഒന്നാം സ്ഥാനവും ഇഷാന്‍. കെ, ശ്രീന. ആര്‍. നായര്‍ (ജിഎച്ച്എസ്എസ് കക്കാട്) രണ്ടാം സ്ഥാനവും നേടി. സമാപന ചടങ്ങില്‍ നീലേശ്വരം നഗരസഭാ വികസന സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഗൗരി.വി, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി.പി. വത്സല എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. രത്നമണി. കെ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീ സര്‍ ശ്രീമതി. വിനീത. എം.കെ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *