പാലക്കുന്ന്: അന്താരാഷ്ട്രവയോജന ദിനത്തിന്റെ ഭാഗമായി ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതി സ്‌നേഹ സംഗമം നടത്തി. പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ സംഗമത്തില്‍ 35 വയോജനങ്ങള്‍ പങ്കെടുത്തു. മാതൃസമിതി ഭാരവാഹികളായ ശ്രീസ്ത രാമചന്ദ്രന്‍, ജയന്തി അശോകന്‍, ദീപ, ഉഷ രത്‌നാകരന്‍, പുഷ്പാവതി, ലക്ഷ്മി കുമാരന്‍, കമലാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി.